---
title: "പാഴൂർ ശിവരാത്രി മണപ്പുറത്ത് ബലി കർമ്മം ചെയ്യുവാൻ വന്നയാൾ പുഴയിൽ മുങ്ങിമരിച്ചു"
english_title: "The man who came to perform the sacrifice at Manappuram on Shivratri in Pazhur drowned in the river"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/108841/The man who came to perform the sacrifice at Manappuram on Shivratri in Pazhur drowned in the river"
published_at: "2023-04-13T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6437f08024a22_Picsart_23-04-13_17-36-48-961.jpg"
keywords: []
---

# പാഴൂർ ശിവരാത്രി മണപ്പുറത്ത് ബലി കർമ്മം ചെയ്യുവാൻ വന്നയാൾ പുഴയിൽ മുങ്ങിമരിച്ചു

> **Lead Summary:** പിറവം.... പാഴൂർ ശിവരാത്രി മണപ്പുറത്ത് ബലി കർമ്മം ചെയ്യുവാൻ വന്നയാൾ പുഴയിൽ മുങ്ങിമരിച്ചു.ഏരൂർ കല്ലുപറമ്പിൽ മനേഷ് ആണ് മരിച്ചത്. പാഴൂർ മണപ്പുറത്തെ കടവിൽ ബലി മുങ്ങുവാൻ വന്ന സംഘത്തിൽപ്പെട്ട കുട്ടി കയത്തിൽ തെന്നിവീണപ്പോൾ മനേഷ് രക്ഷിക്കാൻ ഇറങ്ങുകയായിരുന്നു. കുട്ടിയെ കരക്ക് എത്തിച്ച ഉടനെ ഇയാൾ കുഴഞ്ഞ് വീഴുകയായിരുന്നു. പിറവത്തെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചെക്കിലും മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു

## Article Content

പിറവം.... പാഴൂർ ശിവരാത്രി മണപ്പുറത്ത് ബലി കർമ്മം ചെയ്യുവാൻ വന്നയാൾ പുഴയിൽ മുങ്ങിമരിച്ചു.ഏരൂർ കല്ലുപറമ്പിൽ മനേഷ് ആണ് മരിച്ചത്. പാഴൂർ മണപ്പുറത്തെ കടവിൽ ബലി മുങ്ങുവാൻ വന്ന സംഘത്തിൽപ്പെട്ട കുട്ടി കയത്തിൽ തെന്നിവീണപ്പോൾ മനേഷ് രക്ഷിക്കാൻ ഇറങ്ങുകയായിരുന്നു. കുട്ടിയെ കരക്ക് എത്തിച്ച ഉടനെ ഇയാൾ കുഴഞ്ഞ് വീഴുകയായിരുന്നു. പിറവത്തെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചെക്കിലും മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു

തൃപ്പൂണിത്തുറ സ്വദേശി മുങ്ങിമരിച്ചു. എരൂർ സൗത്ത് കല്ലുപറമ്പിൽ പരേതനായ മണിയുടെയും ശാന്തയുടെയും മകൻ കെ.എം മനേഷ് (42) ആണ് മരിച്ചത്. ഭാര്യ:വിദ്യാലഷ്മി (മുത്തൂറ്റ് എറണാകുളം) മക്കൾ: ദക്ഷ, ദിയ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/108841/The man who came to perform the sacrifice at Manappuram on Shivratri in Pazhur drowned in the river)